ഡോ.മൻമോഹൻ സിംഗ്ആരായിരുന്നു? !!!
ജനനം :1932 സെപ്റ്റംബർ 26.
/ജന്മസ്ഥലം /
അവിഭക്ത പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ്.
/പഠനം/
പഞ്ചാബ് സർവകലാശാല, ചണ്ഡിഗഢ്.
കാംബ്രിജ് സർവകലാശാല.
ഓക്സ്ഫോഡ് സർവകലാശാല.
/വഹിച്ച മറ്റ് പദവികൾ /
കേന്ദ്ര ധനവകുപ്പിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്(1972-1976).
റിസർവ് ബാങ്ക് ഡയറക്ടർ (1976-1982).
റിസർവ് ബാങ്ക് ഗവർണർ (1982-1985).
കേന്ദ്ര ആസൂത്രണ കമ്മിഷൻ ഡെപ്യൂട്ടി ചെയർമാൻ (1985-1987).
ജനീവയിലെ സൗത്ത് കമ്മിഷൻ സെക്രട്ടറി ജനറൽ (1987-1990).
പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിൻ്റെ സാമ്പത്തിക ഉപദേഷ്ടാവ്(1991).
യുജിസി ചെയർമാൻ(1991).
/രാഷ്ട്രീയ ജീവിതം /
അസമിൽനിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ അംഗം(1991).
നരസിംഹ റാവു സർക്കാരിൽ കേന്ദ്ര ധനമന്ത്രി(1991-1996). രാജ്യസഭാ പ്രതിപക്ഷ നേതാവ്(1998-2004).
ആദ്യ യുപിഎ സർക്കാരിൽ പ്രധാനമന്ത്രി (2004-2009).
തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി (2009-2014).
രാജ്യസഭയിൽനിന്ന് പടിയിറങ്ങി (2024).
/അംഗീകാരങ്ങൾ/
പത്മവിഭൂഷൺ (1987).
മികച്ച ധനമന്ത്രിക്കുള്ള ഏഷ്യാ മണി അവാർഡ് (1993, 1994).
മികച്ച ധനമന്ത്രിക്കുള്ള യൂറോ മണി അവാർഡ് (1993).
'ടൈം' മാഗസിന്റെ ഇൻഫ്ളുവൻഷ്യൽ '100 മോസ്റ്റ് പീപ്പിൾ ഇൻ ദി വേൾഡ് പട്ടികയിൽ(2005, 2010).
കുടുംബം -
ഭാര്യ: ഗുർശരൺ കൗർ.
മക്കൾ: ഉപീന്ദർ സിങ് (ഡൽഹി സർവകലാശാല ചരിത്രാധ്യാപിക).
ദാമൻ സിങ്(എഴുത്തുകാരി).
അമൃത് സിങ് (അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയനിൽ സ്റ്റാഫ് അറ്റോർണി).
പ്രധാനമന്ത്രിയായിരിക്കെ നടത്തിയ ഭരണപരിഷ്കാരങ്ങൾ.
1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
2. കാർഷിക കടങ്ങൾ പൂർണമായി എഴുതി തളളി
3. ഭക്ഷ്യ സുരക്ഷാ നിയമം അവതരിപ്പിച്ചു.
4. വിവരാവകാശ നിയമം നടപ്പിലാക്കി.
5. ഇന്ത്യൻ സൈനിക മേഖലയെ ആധുനികവൽക്കരിച്ചു.
6. ഇന്ത്യൻ റെയിൽവേ യേ ലാഭകരമാക്കി. നിരക്ക് കുറച്ചു.
7. നികുതി സമ്പ്രദായം പരിഷ്കരിച്ചു.
8. കയറ്റുമതിക്കും കൃഷിക്കും വ്യവസായത്തിനും തുല്യ പ്രാധാന്യം നൽകി.
9. സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ഫലമായി വിദേശ പഠനത്തിന്നും തൊഴിലിനും സാധ്യത തുറന്നുകൊടുത്തു.
10. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ ആരംഭിച്ചു.
11. യൂണിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി അഥവാ ആധാർ നടപ്പിലാക്കി.
12. ഒരു രൂപ പോലും ശമ്പളം വാങ്ങാതെ, ധൂർത്തടിക്കാതെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു!
മരണം
2024 ഡിസംബർ 26
Dr. Manmohan Singh who was !!!